Stock market basic course for beginners

In Malayalam

Stock market basic course for beginners
Stock market basic course for beginners

Stock market basic course for beginners free download

In Malayalam

ഓഹരി നിക്ഷേപത്തിൽ മലയാളികൾ പൊതുവെ പിൻപന്തിയിലാണ്, എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അതിൽ അല്പം മാറ്റം കണ്ടുവരുന്നുണ്ട്. പലരും ഓഹരിവിപണിയിലേക്കു വരുന്നത് പെട്ടന്ന് കുറെ കാശുണ്ടാക്കണം എന്ന ചിന്തയിലാണ്. എന്നാൽ അടിസ്ഥാനപരമായ അറിവുകൾ ഇല്ലാത്തതുകൊണ്ടോ, വേണ്ട പഠനങ്ങൾ നടത്താത്തതുമൂലമോ പലരും അധ്വാനിച്ചുണ്ടാക്കിയ പൈസ ഇവിടെ നഷ്ട്ടപ്പെടുത്താറാണ് പതിവ്. എന്നാൽ ഓഹരിവിപണി എന്താണെന്നും, എവിടെയാണ്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും വിശദമായി പഠിച്ചു കഴിഞ്ഞാൽ മറ്റേതൊരു നിക്ഷേപ രീതിയും പോലെ,  അല്ലെങ്കിൽ അതിനേക്കാൾ ലാഭം തരുന്ന ഒരു മേഖലയാണിത്.

സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള ബേസിക് ആയ അറിവ് ഇല്ലാത്തതാണ് പലരെയും ഇതിൽ നിന്ന് പിന്തിരിക്കുന്ന ഘടകം. തുടക്കക്കാർക്ക് തീർച്ചയായും ഉപകാരപ്പെട്ടേക്കാവുന്ന അടിസ്ഥാനകാര്യങ്ങൾ അടക്കം ഉൾകൊള്ളുന്ന വീഡിയോസ് ആണ് കോഴ്സിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. അത് കൂടാതെ ടെക്നിക്കൽ അനാലിസിസിലെ ഭാഗങ്ങളും പൊസിഷണൽ ട്രേഡിങ്ങ് സ്ട്രാറ്റജിയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ബേസിക് ആയ കാര്യങ്ങൾ എല്ലാം ആദ്യ 4 ഭാഗങ്ങളിൽ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനു ശേഷം ടെക്നിക്കൽ അനാലിസിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ടെക്നിക്കൽ അനാലിസിസിലെ പ്രധാന ഭാഗങ്ങളായ കാൻഡിൽ സ്റ്റിക് ചാർട്ട്, ടെക്നിക്കൽ ഇൻഡിക്കേറ്റർ, സപ്പോർട്ട് റെസിസ്റ്റൻസ്, ട്രെൻഡ് അനാലിസിസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻഡിൽ സ്റ്റിക്കുകളെ കുറിച്ചുള്ള ഭാഗം രണ്ടു വിഡിയോകളിലായി വിശദമായി വിവരിച്ചിട്ടുണ്ട്. ടെക്നിക്കൽ ഇന്ഡിക്കേറ്ററുകളിൽ മൂവിങ് ആവറേജിനെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉപയോഗലങ്ങൾ അടക്കം വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ചാപ്റ്റർ റിസ്ക് മാനേജ്‌മെന്റിനെ കുറിച്ചും പൊസിഷൻ സൈസിങ്ങിനെ കുറിച്ചും ഉള്ളതാണ്. ട്രേഡിങിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ആണ് ഇത്. അത് കൊണ്ട് തന്നെ ഈ ഭാഗവും വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്റെ കൂടെ പൊസിഷൻ സൈസിങ്ങിന് ഒരു പൊസിഷൻ സൈസ് കാൽക്കുലേറ്ററിന്റെ എക്സൽ ഷീറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അവസാനത്തെ 2 വിഡിയോകൾ പഠിച്ച കാര്യങ്ങൾ വെച്ച ഒരു പൊസിഷണൽ ട്രേഡിങ്ങ് സ്ട്രാറ്റജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സ്ട്രാറ്റജിക്ക് വേണ്ടി ഒരു സ്‌ക്രീനർ എങ്ങനെ ഉണ്ടാക്കാം എന്നന്ന് അവസാന വിഡിയിൽവിഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

തുടക്കക്കാർ മുതൽ മാർകെറ്റിൽ കുറച്ചു കാലമായി ഉള്ളവർക്കും ഉപകാരപ്പെടുന്ന പോലെയാണ് കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്.